കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ, യൂണി​യൻ പരിധിയിലുള്ള എല്ലാ ശാഖകളിലെയും വനിതകൾക്കായി ശ്രീനാരായണ ഗുരുദേവ കൃതിയായ ആത്മോപദേശ ശതകത്തിന്റെ ആലാപന മത്സരം നാളെ ഉച്ചയ്ക്ക് 2ന് യൂണിയൻ ഓഫീസിൽ നടക്കും. ആത്മോപദേശ ശതകത്തിലെ ആദ്യ പത്ത് ശ്ലോകങ്ങളാണ് ആലപിക്കേണ്ടത്. ഒറ്റയ്ക്കും സംഘമായും മത്സരി​ക്കാം. നാളെ ഉച്ചയ്ക്ക് ഒന്നി​നു മുമ്പ് യൂണിയൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് വനിതാ സംഘം സെക്രട്ടറി ഷീല നളിനാക്ഷൻ അറിയിച്ചു.