കൊല്ലം: 2025-26 സാമ്പത്തിക വർഷം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സഹായത്തോടെ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിഷയത്തിൽ സൗജന്യ യു.ജി.സി നെറ്റ് പരീക്ഷാ പരിശീലനം നൽകുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 10. അപേക്ഷാ ഫാറം കോളേജ് വെബ്‌സൈറ്റായ fmnc.ac.in ൽ ലഭ്യമാണ്.