കൊല്ലം: കേരള സംഗീത നാടക അക്കാഡമി ദക്ഷിണമേഖല കഥാപ്രസംഗ മഹോത്സവവും യുവ കാഥികർക്കായി ശില്പശാലയും 22, 23, 24 തീയതികളിൽ കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കും. 22ന് രാവിലെ കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. പ്രസ് അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷനാകും. കിളിയൂർ സദൻ, കായംകുളം വിമല, കല്ലട വി.വി.ജോസ് എന്നിവർ കഥാകഥന പരിചയം നൽകും.
വൈകിട്ട് 5 മുതൽ വി.ഹർഷകുമാർ, തൊടിയൂർ വസന്തകുമാരി, ശരൺ തമ്പി, ജെ.എസ്.ഇന്ദു എന്നിവർ കഥാപ്രസംഗങ്ങൾ അവതരിപ്പിക്കും. 23 ന് രാവിലെ 10ന് ഗാന്ധിഭവൻ ഡയറക്ടർ പുനലൂർ സോമരാജൻ മുഖ്യാതിഥിയാകും. തുടർന്ന് ഡോ.കെ.ബി ശെൽവമണി, പി.കെ.അനിൽകുമാർ, ചിറക്കര സലിം കുമാർ, സ്മിത ജോൺ, പി.എൻ.മോഹൻരാജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 5 മുതൽ കിളിമാനൂർ സലിംകുമാർ, കായിക്കര ബിപിൻ ചന്ദ്രപാൽ, സംഗീത, പാർവതി എന്നിവർ കഥാപ്രസംഗങ്ങൾ അവതരിപ്പിക്കും.
24ന് വി.എം.രാജമോഹൻ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.11ന് മന്ത്രി ജെ.ചിഞ്ചുറാണി അനുഗ്രഹ പ്രഭാഷണം നടത്തുകയും പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്യും. ഉച്ചയ്ക്ക് ശേഷം സാഹിത്യകാരനും പത്രപ്രവർത്തകനുമായ പ്രഭാകരൻ പുത്തൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 5ന് രാജീവ് കുമാർ നരിക്കൽ, കൊല്ലം കാർത്തിക്, അഭിനന്ദ.പി.അരവിന്ദ്, ദേവ് കിരൺ എന്നിവർ കഥാപ്രസംഗങ്ങൾ അവതരിപ്പിക്കും.