ചെങ്ങന്നൂർ: ഡോ.കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയിൽ സർക്കാരുമായി ചേർന്ന് ആരംഭിക്കുന്ന ആരോഗ്യ ചികിത്സാകേന്ദ്രങ്ങളുടെ ധാരണാ പത്രത്തിൽ ഒപ്പുവച്ചു. സർക്കാർ പ്രതിനിധിയും സാക്കെ ചീഫുമായ സ്റ്റാൻലി ചിമിനികിരെയും കെ.എം.സി.ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഫാ.ഡോ.അലക്സാണ്ടർ കൂടാരത്തിലുമാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. സിംബാബ്‌വെ പൗരന്മാർക്ക് വിവിധ സൂപ്പർ സ്‌പെഷ്യലിറ്റി ചികിത്സകൾ കെ.എം.സി.ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ലഭ്യമാക്കുമെന്നും കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും കെ.എം.ചെറിയാൻ ആശുപത്രി മാനേജിംഗ് ഡയറക്ടർ പറഞ്ഞു. ഡോ.മെറിറ്റ് സിയായുകെയും ചർച്ചയിൽ പങ്കെടുത്തു.