കൊ​ല്ലം: സു​ര​ക്ഷി​ത ജ​ലല​ഭ്യ​ത​യും ജ​ല​ജ​ന്യ രോ​ഗ​പ്ര​തി​രോ​ധ​വും ല​ക്ഷ്യ​മി​ട്ട് ഹ​രി​ത​കേ​ര​ളം മി​ഷൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേർ​ന്ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ല​മാ​ണ് ജീ​വൻ എ​ന്ന പേ​രിൽ ജ​ന​കീ​യ തീ​വ്ര കർ​മ്മ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കുന്നു.

ആദ്യപടിയായി 30, 31 തീ​യ​തി​ക​ളിൽ കി​ണ​റു​ക​ളി​ൽ ക്ലോ​റി​നേ​ഷൻ ന​ട​ത്തും. ബ്ലീ​ച്ചിം​ഗ് പൗ​ഡർ, ക്ലോ​റിൻ ഗു​ളി​ക​കൾ എ​ന്നി​വ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങൾ വ​ഴി ല​ഭ്യ​മാ​ക്കും. സെ​പ്​തം​ബർ 8 മു​തൽ 30 വ​രെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തിൽ സ്​കൂ​ളു​കൾ വ​ഴി​യാണ് ബോധ​വ​ത്​ക​ര​ണം. ഹ​യർ സെ​ക്കൻഡറി സ്​കൂ​ളു​ക​ളി​ലെ ര​സ​ത​ന്ത്ര ലാ​ബി​നോ​ട് ചേർ​ന്ന് ഹ​രി​ത​കേ​ര​ളം മി​ഷൻ സ​ജ്ജ​മാ​ക്കി​യ ജ​ല​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ സം​വി​ധാ​നം ഉപയോഗിച്ചാണ് ജ​ല പ​രി​ശോ​ധ​ന​. റിപ്പോർട്ടിന്റെ അ​ടി​സ്ഥാ​നത്തിൽ പ​രി​ഹാ​ര പ്ര​വർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

20 മു​തൽ ന​വം​ബർ 1വ​രെ മു​ഴു​വൻ കു​ള​ങ്ങ​ളി​ലും ജ​ല​സ്രോ​ത​സു​ക​ളി​ലും ശു​ചീ​ക​ര​ണ​വും മാ​ലി​ന്യം എ​ത്തു​ന്ന വ​ഴി​കൾ അ​ട​യ്​ക്ക​ലും നടത്തും. പൊ​തു ജ​ല​സ്രോ​ത​സു​ക​ളി​ലെ ജ​ല​ശു​ദ്ധി ഉ​റ​പ്പാ​ക്കാ​നു​ള്ള പ്ര​വർ​ത്ത​ന​ങ്ങ​ളും അ​നു​ബ​ന്ധ ബോ​ധ​വത്ക​ര​ണ​വും സം​ഘ​ടി​പ്പി​ക്കും.

ആ​രോ​ഗ്യ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങൾ എ​ന്നി​വ ഏ​കോ​പി​പ്പി​ച്ചാ​ണ് കർമ്മ​പ​രി​പാ​ടി. ആ​ശാ പ്ര​വർ​ത്ത​കർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാർ, കു​ടും​ബ​ശ്രീ പ്ര​വർ​ത്ത​കർ, ഹ​രി​ത​കർ​മ്മ ​സേ​ന, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​കൾ, സ​ന്ന​ദ്ധ പ്ര​വർ​ത്ത​കർ, സ​ന്ന​ദ്ധ സം​ഘ​ട​ന​കൾ എന്നിവ ഉൾപ്പെടുത്തിയാണ് ക്യാ​മ്പ​യിൻ.