fgserfg-
രാഹുൽ മാങ്കൂട്ടം എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം

കൊല്ലം: രാഹുൽ മാങ്കൂട്ടം എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും യോഗവും ജില്ലാ ട്രഷറർ അഡ്വ. എസ്. ഷബീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് റാഫി അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ടി.പി. അഭിമന്യു, ആക്ടിംഗ് സെക്രട്ടറി കാർത്തിക് നകുലൻ, ജോയിന്റ് സെക്രട്ടറിമാരായ എസ്. അനന്ദവിഷ്ണു, സരിത, വൈസ് പ്രസിഡന്റുമാരായ ജോസഫ്, മാഹീൻ, അരവിന്ദ്, ശംഭു, ജോബിൻ, അനന്ദു, അൻഷാദ്, ഗോകുൽ, ഹമാസ്, യാസീൻ, നിതീഷ്, ദേവിക എന്നിവർ സംസാരിച്ചു