കൊല്ലം: സെപ്‌തംബർ 4 മുതൽ 14 വരെ ഇംഗ്ലണ്ടിലെ ലിവർപൂളിൽ നടക്കുന്ന ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ വനിതാ ടീമിന്റെ മുഖ്യ പരിശീലനകനായി ദ്രോണാചാര്യ ഡോ. ഡി.ചന്ദ്രലാൽ ടീമിനെ അനുഗമിക്കും. കൊല്ലം തങ്കശേരി സ്വദേശിയായ ഡി.ചന്ദ്രലാൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ്. ദേശീയ ബോക്‌സിംഗ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ, ഹരിയാന സ്‌റ്റേറ്റ് സ്‌പോർട്സ് ഡിവഷൻ പ്രോജക്‌ടായ ഖേലോ ഇന്ത്യയുടെ ഹൈ പെർഫോമൻസ് മാനേജർ, കേരള സ്‌റ്റേറ്റ് അമച്വർ ബോക്‌സിംഗ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നു. ഓയിനം ഗീത, ചിന്നു എന്നീ പരിശീലകരും ടീമിനാെപ്പമുണ്ട്. മാഞ്ചസ്‌റ്ററിലെ ഷഷീൽഡിലെ ക്യാമ്പിൽ അവസാന ഘട്ട പരിശീലനത്തിലാണ് ടീം.