പോരുവഴി: കേരള കൗൺസിൽ ഒഫ് ചർച്ചസ് സംഘടനയുടെ ശൂരനാട് സോൺ രൂപീകരണം സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് പി. തോമസിന്റെ സാന്നിദ്ധ്യത്തിൽ നടന്നു. കോർഡിനേറ്ററും കുന്നത്തൂർ സോൺ പ്രസിഡന്റുമായ ഫാദർ സോളു കോശി രാജു സംഘടനാ വിശദീകരണം നൽകി.
പുതിയ ഭാരവാഹികളായി ഫാദർ ജിജു ജോൺ വയലിറക്കത്തിനെ പ്രസിഡന്റായും മാത്യു ജോൺ പടിപ്പുരയിലിനെ ജനറൽ സെക്രട്ടറിയായും ഡോ. നിധി അലക്സിനെ ട്രഷററായും തിരഞ്ഞെടുത്തു. മേജർ മനാസ് വൈ. എബ്രഹാം, സി.കെ.പൊടിയൻ, ജോളി കുഞ്ഞുമോൻ, കുഞ്ഞുകുട്ടി കളിക്കൽ എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. വിൽസൺ ലൂക്കോസാണ് ജോയിന്റ് സെക്രട്ടറി. യോഗത്തിൽ ഫാദർ കിരൺ (കുന്നത്തൂർ സോൺ വൈസ് പ്രസിഡന്റ്), ഷിബിൻ പണിക്കർ (യൂത്ത് കമ്മിഷൻ സൗത്ത് റീജിയൻ ജോയിന്റ് കൺവീനർ), ജോൺസൺ കല്ലട (കുന്നത്തൂർ സോൺ ട്രഷറർ) എന്നിവർ നേതൃത്വം നൽകി. വിവിധ കമ്മിഷൻ ഭാരവാഹികളെയും യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു.