ചവറ : പന്മന, പോരൂക്കരയിൽ ,വട്ടക്കായൽ ടൂറിസത്തിന്റെ അനന്തസാദ്ധ്യതകളുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ്. അധികൃതർ ഒന്നു മനസുവെച്ചാൽ ഈ കായൽ നാടിന് ഏറെ പ്രയോജനം ചെയ്യും. വട്ടക്കായലിനെ ടൂറിസം കേന്ദ്രമാക്കി മാറ്റിയാൽ പന്മന പഞ്ചായത്തിന് വലിയ വരുമാനം നേടാനാകും. 2017-ലാണ് വട്ടക്കായൽ തീരത്ത് പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി എന്ന ആശയം ഉടലെടുത്തത്. ഇതിനായി ലക്ഷങ്ങൾ മുടക്കി ബോട്ടുകൾ അടുപ്പിക്കാനുള്ള ജെട്ടിയും ഹൈമാസ് ലൈറ്റുകളും സ്ഥാപിച്ചു. എന്നാൽ പിന്നീട് സാങ്കേതിക കാരണങ്ങളാൽ പദ്ധതി നിലച്ചു.
നിലവിലെ അവസ്ഥ
വികസന സാദ്ധ്യതകൾ
വട്ടക്കായലിൽ ടൂറിസം വികസിപ്പിച്ചാൽ, ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പന്മന ആശ്രമം, പൊന്മന കാട്ടിൽമേക്കതിൽ ദേവീക്ഷേത്രം, മാതാ അമൃതാനന്ദമയി മഠം തുടങ്ങിയ സമീപപ്രദേശങ്ങളും സന്ദർശിക്കാൻ കഴിയും.
നിർമ്മാണം പൂർത്തിയായാൽ 15 കിലോമീറ്ററോളം ദൂരം കായലിലൂടെ ജലയാത്ര നടത്താൻ സാധിക്കും.
ഒരു സീപോർട്ട് ആവാനുള്ള സാദ്ധ്യതയും ഈ പ്രദേശത്തിനുണ്ട്.