പുനലൂർ: 19 വർഷം മുമ്പ് തറക്കല്ലിട്ട പുനലൂർ നഗരസഭയുടെ ടൗൺ ഹാൾ നിർമ്മാണം ഇപ്പോഴും പൂർത്തിയാവാതെ അനിശ്ചിതത്വത്തിൽ. പലതവണ നിർമ്മാണോദ്ഘാടനം നടത്തിയിട്ടും കെട്ടിടത്തിന്റെ പണി മുന്നോട്ട് പോകാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഒന്നാം കേരള നിയമസഭാംഗവും സി.പി.ഐ നേതാവുമായിരുന്ന അഡ്വ. എൻ. രാജഗോപാലൻ നായരുടെ പേരിലുള്ളതാണ് ഈ ടൗൺ ഹാൾ. വർഷങ്ങളായി എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ സി.പി.ഐക്ക് നഗരസഭാദ്ധ്യക്ഷൻ, ഉപാദ്ധ്യക്ഷൻ പദവികൾ ഉണ്ടായിട്ടും പദ്ധതി അനിശ്ചിതത്തിൽ തുടരുകയാണ്. ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ച് കിഫ്ബി സഹായത്തോടെ ടൗൺ ഹാളും തിയേറ്റർ സമുച്ചയവും നിർമ്മിക്കാൻ മുൻപ് പദ്ധതിയിട്ടെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം ഉപേക്ഷിക്കേണ്ടിവന്നു.
പദ്ധതി ചരിത്രം
ഇനി അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനി ൽ നിന്ന് വായ്പ എടുത്തു വേണം നിർമ്മാണം പുനരാരംഭിക്കാൻ. വായ്പയുമായി ബന്ധപ്പെട്ട രേഖകൾ കെ.യു.ആർ.ഡി.എഫ്.സിയ്ക്ക് കൈമാറിയിട്ടുണ്ട്. വായ്പ ഉടൻ ശരിയാവും. ടൗൺ ഹാൾ യാഥാർത്ഥ്യമാകും.
വി.പി. ഉണ്ണികൃഷ്ണൻ
(സി.പി.ഐ മണ്ഡലം സെക്രട്ടറിയും
നഗരസഭ കൗൺസിലറുമാണ്)