ക്ലാപ്പന: ക്ലാപ്പന തോട്ടത്തിൽമുക്കിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ- ഓപ്പറേറ്റിവ് സൊസൈറ്റിയിലെ നിക്ഷേപതട്ടിപ്പ് അന്വേഷിക്കുക, വഞ്ചിതരായ നിക്ഷേപകരുടെ പണം തിരികെ നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് ക്ലാപ്പന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചും പൊതുയോഗവും മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു.
പി.കെ. വിക്രമൻ അദ്ധ്യക്ഷനായി. ടി.എൻ. വിജയകൃഷ്ണൻ, കൃഷ്ണകുമാർ, കുഞ്ഞി ചന്തു, ക്ലാപ്പന സുരേഷ് തുടങ്ങിയവർ സംസാരിച്ചു.