photo
കൊട്ടാരക്കര ഗവ.ആയുർവേദ ആശുപത്രിക്കായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രാഥമിക ഘട്ടം

കൊല്ലം: കൊട്ടാരക്കര ഗവ.ആയുർവേദ ആശുപത്രിക്ക് ഹൈടെക് വികസനം. നിർമ്മാണ ജോലികൾക്ക് ഗതിവേഗം. 10.5 കോടി രൂപ ചെലവിലാണ് നാല് നില കെട്ടിട സമുച്ചയമുൾപ്പടെ തയ്യാറാകുന്നത്. സംസ്ഥാനത്ത് നിർമ്മിക്കുന്നതിൽ ഏറ്റവും വലിപ്പമുള്ള രണ്ട് ആശുപത്രികളിൽ ഒന്നാണ് കൊട്ടാരക്കരയിലേതെന്ന സവിശേഷതയുമുണ്ട്. നിലവിൽ അടിത്തറ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി, തുടർ പ്രവർത്തനങ്ങൾക്ക് വേഗത വന്നിട്ടുണ്ട്. 1.47 ഏക്കർ ഭൂമിയാണ് നിലവിൽ ആശുപത്രിക്കുള്ളത്. ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിയായി മാറും.

മന്ത്രി സന്ദർശിച്ചു

ഗവ.ആയുർവേദ ആശുപത്രിയുടെ കെട്ടിട നിർമ്മാണം വിലയിരുത്താൻ മന്ത്രി കെ.എൻ.ബാലഗോപാലെത്തി. നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോനും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

വരുന്നത് ഹൈടെക് സംവിധാനങ്ങൾ

 4 നിലകളുള്ള 23,00 ചതുരശ്ര അടി വിസ്തീർണം

 30 കിടക്കകൾ

 പുരുഷ-വനിതാ വാർഡുകൾ

 പേ വാർഡ്

 ചീഫ് മെഡിക്കൽ ഓഫീസർക്കുള്ള ഓഫീസ് മുറി

 അഞ്ച് കൺസൾട്ടൻസി മുറികൾ

 ഫാർമസി

 രജിസ്ട്രേഷൻ വിഭാഗം

 അഡ്മിനിസ്ട്രേഷൻ വിഭാഗം ഓഫീസ്

 നഴ്സസ് ഡ്യൂട്ടി റൂം

 മെഡിക്കൽ റെക്കാർഡ്സ് റൂം

 കാത്തിരിപ്പ് കേന്ദ്രങ്ങൾ

 മരുന്ന് സംഭരണ മുറി

 ലബോറട്ടറികൾ

 ഫിസിയോ തെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ റൂം

 പുരുഷ- വനിതാ തെറാപ്പി മുറികൾ

 പേ വാർഡുകൾക്കുള്ള തെറാപ്പി മുറികൾ

 സ്റ്റീം ബാത്ത് റൂം

 നഴ്സസ് സ്റ്റേഷൻ

 ഡോക്ടേഴ്സ് ഡ്യൂട്ടി റൂം

 യോഗ ഹാൾ

 ഫീഡിംഗ് റൂം

 അടുക്കള

 ഡൈനിംഗ് ഏരിയ

 സ്റ്റോർ റൂം

 ബാൽക്കണി

 ടൊയ്ലറ്റ്