കൊല്ലം: ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ 14 വയസിൽ താഴെ പ്രായമുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി.വി എച്ച്.എസ്.എസിൽ നടക്കും. താല്പര്യമുള്ളവർ 30ന് രാവിലെ 9ന് ക്രിക്കറ്റ്‌ യൂണിഫോമിൽ എത്തണം. 2011സെപ്തംബർ ഒന്നിന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. 29ന് ഉച്ചയ്ക്ക് 1ന് മുമ്പ് ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8943785020, 9947391291.