കൊല്ലം: മകന്റെ അന്ത്യകർമ്മങ്ങൾ വീട്ടുമുറ്റത്ത് നടക്കവേ, കിടപ്പുരോഗിയായ അമ്മയും മരിച്ചു. കളികൊല്ലൂർ കുഴിക്കണ്ടം വയൽ ശാന്തിനഗർ 101ൽ ജയരാജൻ (65), അമ്മ ബേബിഅമ്മ (90) എന്നിവരാണ് മരിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ജയരാജനും വീട്ടിൽ കിടപ്പിലായിരുന്നു. 21ന് രാത്രി 8ന് ജയരാജൻ മരിച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ കർമ്മങ്ങൾ നടക്കവേ 1.10ന് ബേബിയമ്മയും മരിച്ചു. തുടർന്ന് നാലുമണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു. ജയരാജന്റെ ഭാര്യ ലീല. മകൻ: ജയകുമാർ. ബേബിയമ്മയുടെ മറ്റുമക്കൾ: ജയചന്ദ്രൻ, ജയപ്രഭ, ജഗദംബിക. മരുമക്കൾ: ഓമന, പരേതനായ രവി, സുന്ദരേശൻ.