xxx
പാങ്ങോട് ഗാന്ധിഭവൻ സായന്തനത്തിൽ നടന്ന പി.ജനാർദനൻ, സൗകുമാരി അനുസ്മരണ സമ്മേളനം

കൊട്ടാരക്കര: പാങ്ങോട് മറ്റത്ത് വീട്ടിൽ പി. ജനാർദ്ദന്റെയും ആർ.സൗകുമാരിയുടെയും അനുസ്മരണം പാങ്ങോട് ഗാന്ധിഭവന്റെ ആഭിമുഖ്യത്തിൽ സായന്തനത്തിൽ നടന്നു. അനുസ്മരണത്തിന്റെ ഭാഗമായി സമൂഹ പ്രാർത്ഥനയും അന്നദാനവും നടത്തി. ഗാന്ധി ഭവൻ ഓർഗനൈസിംഗ് സെക്രട്ടറി സി.ശിശുപാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അമൃതലാൽ, ബാബുരാജ്, സാബുരാ‌ജ്, എസ്. രാജു, പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു.