ex

കൊല്ലം: ബെഫിയുടെ ആദ്യ ജില്ലാ സെക്രട്ടറിയും ബാങ്ക് ഒഫ് ബറോഡ എംപ്ലോയീസ് യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റും എ.കെ.ബി.ആർ.ബി ജില്ലാ പ്രസിഡന്റുമായിരുന്ന ടി.വിൽസന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും നടത്തി.

സി.ഐ.ടി.യു നേതാവും മുൻ മേയറുമായിരുന്ന എൻ.പത്മലോചനന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്സ്. ഏണസ്റ്റ് പുരസ്കാരം സമർപ്പിച്ചു. എ.കെ.ആർ.ബി സംസ്ഥാന ജനറൽ സെക്രട്ടറി എം.സുരേഷ് അദ്ധ്യക്ഷനായി. ബെഫി അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം ജി.സതീഷ്, മുൻ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി വിൽസൺ, വിൽസന്റെ മകൾ നീനു, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി അജു, എൽ.ഐ.സി.ഇ.യു നേതാവ് സുരേഷ് കുമാർ, സി.പി.രാധാകൃഷ്ണൻ, വിൽസന്റെ ഭാര്യ ലീന, രാജു സെബാസ്റ്റ്യൻ, അമൽദാസ് തുടങ്ങിയവർ സംസാരിച്ചു.