കൊല്ലം: കാഷ്യു കോർപ്പറേഷനിലെ കല്ലുംതാഴം ഫാക്ടറിയിലെ ഗ്രേഡിംഗ് തൊഴിലാളി കെ.രജനിക്ക് ഇ.എസ്.ഐ ഹാജർ ഇല്ലാത്തതിനാൽ ചികിത്സ നിഷേധിച്ചെന്നത് വസ്തുതാവിരുദ്ധമാണെന്ന് കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു. മേയ് 19നാണ് രജനി ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് ഓപ്പറേഷന് റഫർ ചെയ്തു. തിയേറ്ററിന്റെ പണി നടക്കുന്നതിനാൽ ഓപ്പറേഷൻ അടുത്ത മാസത്തേക്ക് മാറ്റിവച്ചു. മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഇതാണ് ചികിത്സ നീണ്ടുപോകാൻ കാരണം. കാഷ്യു കോർപ്പറേഷനെ കുറച്ച് പരാതി ഇല്ലെന്നും രജനി പറഞ്ഞു. യഥാസമയം മാർഗനിർദ്ദേശങ്ങൾ നൽകാൻ അധികാരികൾ തയ്യാറാകാത്തതാണ് പ്രതിഷേധത്തിന് കാരണമായത്.