കൊല്ലം: എസ്.എസ് സമിതി അഭയകേന്ദ്രത്തിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ലക്ഷ്‌മെ നായിക്കിനെ മകൻ മാരുതി നായിക് സ്വദേശമായ ആന്ധ്രാപ്രദേശിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഈസ്റ്റ് കല്ലട പൊലീസും മൺറോത്തുരുത്ത് പഞ്ചായത്ത് ജീവനക്കാരനുമായ സുനിൽ കുമാറും സാമൂഹ്യ പ്രവർത്തകനായ അമലുമാണ് ലക്ഷ്മെ നായിക്കിനെ എസ്.എസ് സമിതി അഭയകേന്ദ്രത്തിലെത്തിച്ചത്.
മൺറോത്തുരുത്തിൽ വഴിയോരത്ത് അവശനിലയിൽ കണ്ട ഇദ്ദേഹത്തിന്റെ വിവരങ്ങൾ പ്രദേശവാസികൾ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് എസ്.എസ് സമിതിയിലേക്കുള്ള വഴി തുറന്നത്. ആന്ധ്രാ ആനന്ദപൂർ സ്വദേശിയായ ഇദ്ദേഹം കർഷകനായിരുന്നു. ഭാര്യ ലക്ഷ്മിയും ഏക മകൻ മാരുതി നായ്ക്കുമാണ് നാട്ടിൽ താമസം. ബന്ധുക്കളുമൊത്ത് തീർത്ഥാടനം നടത്തിവരുന്നതിനിടയിലാണ് കഴിഞ്ഞ 3ന് ഇദ്ദേഹം ഒറ്റപ്പെട്ടത്. എസ്.എസ് സമിതിയിലെത്തുമ്പോൾ ശരീരത്തി ചെറിയ മുറിവുകൾ ഉണ്ടായിരുന്നു. ചികിത്സയ്ക്ക് ശേഷം എസ്.എസ് സമിതി ജീവനക്കാർ നൽകിയ കൗൺസലിംഗിനിടെ ഡയറി ലഭിച്ചു. ഇതി നിന്ന് ലഭിച്ച ഫോൺ നമ്പറിൽ എസ്.എസ് സമിതി അഭയകേന്ദ്രം മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ ബന്ധപ്പെട്ടതിനെ തുടർന്നാണ് മകനെത്തി കൂട്ടിക്കൊണ്ടുപോയത്.