cccc
വിനായക ചതുർത്ഥിയോടനുബന്ധിച്ച് കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മഹാഗണേശ പുരാണ ജ്ഞാന യജ്ഞം അസി. ദേവസ്വം കമ്മിഷണർ ആയില്യ എം.ആർ പിള്ള ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ഗണേശോത്സവത്തിന്റെ ഭാഗമായി മഹാഗണേശ പുരാണ ജ്ഞാന യജ്ഞത്തിന് തുടക്കമായി. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ആയില്യ എം.ആർ. പിള്ള ഭദ്രദീപം തെളിച്ച് യജ്ഞം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ. വത്സലകുമാരി അദ്ധ്യക്ഷയായി. യജ്ഞാചാര്യൻ ശ്രീജിത്ത് കെ. നായർ ഗണേശ പുരാണ മാഹാത്മ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സബ് ഗ്രൂപ്പ് ഓഫീസർമാരായിരുന്ന രവീന്ദ്രൻ പിള്ള, എം.ആർ. വിഷ്ണു, കീഴ്ശാന്തി നാരായണൻ നമ്പൂതിരി, ചന്ദ്രചൂഢൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

യജ്ഞം 27ന് വിനായക ചതുർത്ഥി ദിനത്തിൽ സമാപിക്കും.