കൊല്ലം: ഇന്ത്യൻ നാടകവേദിയിൽ പ്രകമ്പനം സൃഷ്ടിച്ച രക്തരക്ഷസ്സ് നാടകത്തിന്റെ അവതരണം കൊല്ലം ആശ്രാമം മൈതാനത്ത് ആരംഭിച്ചു. മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ എസ്.ജയൻ, ഏരീസ് കലാനിലയം മാനേജിംഗ് ഡയറക്ടർ അനന്തപത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.

കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭൻ ഏരീസ് ഗ്രൂപ്പുമായി ചേർന്ന് എരീസ് കലാനിലയം എന്ന പുതിയ പേരിലാണ് രക്തരക്ഷസ്സിനെ വീണ്ടും അരങ്ങിലെത്തിച്ചിരിക്കുന്നത്. നൂറ്റമ്പതിലേറെ കലാകാരൻമാരും സാങ്കേതിക പ്രവർത്തകരും ഭാഗമാകുന്ന നാടകം ആശ്രാമത്ത് ഒരു മാസക്കാലത്തോളം അവതരിപ്പിക്കും. ശീതീകരിച്ച ഓഡിറ്റോറിയത്തിൽ മുൻനിരയിൽ മുഴുവൻ പുഷ്‌ബാക്ക് സീറ്റുകളാണ്.

ഒരു ദിവസം രണ്ട് പ്രദർശനങ്ങൾ ഉണ്ടാകും. വൈകിട്ട് 6നും രാത്രി 9നും. 800, 500, 200 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈനായും ഓഫ്‌ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. 7.1 ശബ്ദമികവ് സഹിതം അത്യാധുനിക സാങ്കേതിക വിദ്യകളോടെയാണ് രക്തരക്ഷസ്സ് വീണ്ടും എത്തുന്നത്.