കൊല്ലം: അമേരിക്കൻ സൊസൈറ്റി ഒഫ് സിവിൽ എൻജിനിയേഴ്സ് ഇന്ത്യ സെക്ഷൻ - സതേൺ റീജിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025-27 കാലയളവിലേക്കാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഹാബിലേറ്റ് ലേണിംഗ് സൊല്യുഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുള്ള ഡോ.പി.കിഷോർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോതമംഗലം എം.എ കോളേജിൽ നിന്നുള്ള ഡോ. എൽസൺ ജോണിനെയാണ് സെക്രട്ടറി. സിവിൽ എൻജിനിയറായ എസ്.അഭിജിത്താണ് ട്രഷറർ.