കൊല്ലം: ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നാളെ നടക്കും. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ കല്ലുവാതുക്കൽ യു.പി സ്കൂളിലാണ് ക്യാമ്പ്. ആധാർ കോപ്പിയുമായി നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. തിമിരശസ്ത്രക്രിയ ആവശ്യമുള്ളവർ അന്നുതന്നെ തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയിൽ പോകുന്നതിനുള്ള തയ്യാറെടുപ്പ് നടത്തേണ്ടതാണ്. ഓപ്പറേഷൻ കഴിഞ്ഞവരുടെ തുടർ ചികിത്സയും ക്യാമ്പിൽ നടത്തും. ഫോൺ: 9446909911, 6235100020