കൊല്ലം: കൊല്ലം റിറ്റ്സിന്റെ നേതൃത്വത്തിൽ ജവഹർ ജംഗ്ഷനിൽ സിവിൽ സർവീസ് പരിശീലനം ആരംഭിക്കുന്നു. അഞ്ചു മുതൽ പന്ത്രണ്ട് വരെ ക്ളാസുകളിൽ പഠിക്കുന്നവർക്കാണ് പരിശീലനം. സ്കൂൾ പഠനത്തോടൊപ്പം തന്നെ ഓളിംപിയർഡ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകൾക്ക് സഹായകരമാകും വിധമാണ് പരിശീലനം.
അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി മാത്‌സ്, ഇന്ത്യൻ ഹിസ്റ്ററി, വേൾഡ് ഹിസ്റ്ററി, ജ്യോഗ്രഫി, ജനറൽ സയൻസ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, മെന്റൽ എബിലിറ്റി, ഇന്ത്യൻ ലാ ആൻഡ് പൊളിറ്റിക്സ് എന്നീ വിഷയങ്ങൾ കൂടാതെ ഗ്രൂപ്പ് ഡിസ്‌കഷൻ, മോക്ക് ഇന്റർവ്യു തുടങ്ങി വിശാലമായ സിലബസാണ് പരിശീലനത്തിലുള്ളത്. ബിരുദം നേടിയാൽ ആദ്യ ചാൻസിൽ തന്നെ പ്രിലിമിനറി നേടുക എന്നതായിരിക്കും ലക്ഷ്യം. കേരളത്തിൽ നിന്നുള്ള സിവിൽ സർവീസുകാരുടെ എണ്ണം ദേശീയതലത്തിൽ കുറവ് വരാനുള്ള കാരണം സ്കൂൾ തലം മുതൽ പരിശീലനം തുടങ്ങാത്തതാണെന്ന ബോദ്ധ്യമാണ് ഇങ്ങനൊരു സംരംഭത്തിന് പ്രേരിപ്പിച്ചതെന്ന് റിറ്റ്സ് അധികൃതർ അറിയിച്ചു. ക്ലാസുകൾ ആഗസ്റ്റ് 31ന് ആരംഭിക്കും. ഫോൺ: 8281776809, 9995763370.