അഞ്ചൽ: ഇന്ത്യൻ ദന്തൽ അസോസിയേഷൻ കൊട്ടാരക്കര ബ്രാഞ്ചും വനിതാ ദന്തൽ കൗൺസിലും സംയുക്തമായി അഞ്ചൽ പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്കായി ജ്വാല എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന വായിലെ ക്യാൻസറിനെ കുറിച്ചുള്ള അവബോധ ക്ലാസാണ് ജ്വാലാ പദ്ധതി. വനിതാ ദന്തൽ കൗൺസിലിലെ പ്രവർത്തകരാണ് പദ്ധതി സംഘടിപ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നിർവ്വഹിച്ചു. സെക്രട്ടറി സുനിത, അസി. സെക്രട്ടറി ഫൈസൽ എന്നിവർ സംസാരിച്ചു. ഡോ.സോണി അരവിന്ദ്, ഡോ. ശുഭ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡോ. ആര്യശ്രീ, ഡോ. രജീഷാ, ഡോ.സുശാന്ത, ഡോ.ആതിര തുടങ്ങിയവർ നേതൃത്വം നൽകി.