പരവൂർ: കൊല്ലം-പരവൂർ തീരദേശ റോഡ് ഇന്ന് മുതൽ 27വരെ അടച്ചിടും. ഇന്ന് റോഡിന്റെ പൊഴിക്കര ഭാഗത്ത് നടക്കുന്ന റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റിംഗ് നടക്കുന്നതിനാൽ ഗതാഗതം ഭാഗികമായി തടസപ്പെടും. 25 മുതൽ 27വരെ ചീപ്പ്പാലത്തിൽ കോൺക്രീറ്റ് നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിർത്തിവയ്ക്കേണ്ടി വരുമെന്ന് ഹാ‌ർബ‌ർ എൻജിനിയറിംഗ് വകുപ്പ് അസി. എൻജിനിയർ അറിയിച്ചു.