xxx
തൊടിയൂർ ഗ്രാമപഞ്ചായത്ത് 5000 കശുമാവിൻ തൈകൾ വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡന്റ് ബിന്ദു വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: തൊടിയൂർ ഗ്രാമപഞ്ചായത്ത് 51ദിന വികസന പദ്ധതിയുടെ ഭാഗമായി 5000 കശുമാവിൻ തൈകൾ വിതരണം ചെയ്തു. കശുഅണ്ടി ഉല്പാദനം വ്യാപകമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭാസ്കര ഇനത്തിൽപ്പെട്ട മേൽത്തരം ഹൈബ്രീഡ് കശുമാവിൻ തൈകളാണ് വിതരണം ചെയ്തത്. തൈകളുടെ വിതരണോദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു വിജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ തൊടിയൂർ വിജയൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ശ്രീകല, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ടി.ഇന്ദ്രൻ,തൊടിയൂർ വിജയകുമാർ, ടി.സുജാത, സെക്രട്ടറി സി.രാജേന്ദ്രൻ, കൃഷി ഓഫിസർ ആർ.ഗംഗ, അസി.സെക്രട്ടറി കെ.കെ.സുനിത,ഫീൽഡ് ഓഫിസർ എം.ഷീബ,ഐ.ആർ.ടി.സി.കോ-ഓർഡിനേറ്റർ ശ്യാമ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.