pookkalam

കൊല്ലം: ബാങ്കേഴ്സ് ക്ളബ് കൊല്ലം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ബാങ്കുകൾക്കായി ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. സെപ്തംബർ 2ന് രാവിലെ 10നുള്ളിൽ അതാത് ബാങ്കുകളിൽ പൂക്കളം ഒരുക്കണം. 36 ചതുരശ്ര അടി വിസ്തീർണത്തിൽ കൂടാൻ പാടില്ല, 6 അടിവരെയാണ് വ്യാസം. പൂക്കളും ചെടിയുടെ ഇതര ഭാഗങ്ങളും ഉപയോഗിക്കാം. 7500, 5000, 2500 രൂപ വീതവും ട്രോഫിയുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനം. ശക്തികുളങ്ങര, രണ്ടാംകുറ്റി, പള്ളിമുക്ക്, അയത്തിൽ വരെയുള്ള പൊതുമേഖല, സ്വകാര്യ ബാങ്കുകൾക്ക് പങ്കെടുക്കാം. സെൽഫി മത്സരങ്ങളുമുണ്ട്. 9778217508, 9847916291 എന്ന നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം. പത്രസമ്മേളനത്തിൽ പ്രസിഡന്റ് പ്രതാപചന്ദ്രൻ, സെക്രട്ടറി ജയകുമാർ, കെ.ആർ.വി.മോഹൻ എന്നിവർ പങ്കെടുത്തു.