കരുനാഗപ്പള്ളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന ഓടകളിലെ മാലിന്യങ്ങൾ കാരണം കരുനാഗപ്പള്ളി ടൗണിലെ ജനജീവിതം ദുസഹമാകുന്നു. മനുഷ്യ വിസർജ്ജ്യങ്ങൾ ഉൾപ്പെടെ കെട്ടിക്കിടക്കുന്നതിനാൽ ഓടകളിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുകയാണ്.
ഓടയുടെ നിർമ്മാണം പാതിവഴിയിൽ
കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് വശത്തുനിന്ന് ആരംഭിച്ച ഓടയുടെ നിർമ്മാണം കരോട്ട് ജംഗ്ഷൻ വരെ പൂർത്തിയായിട്ടുണ്ട്. എന്നാൽ, ഇവിടെനിന്ന് എസ്.വി. മാർക്കറ്റിലേക്ക് പോകുന്ന റോഡിന്റെ വടക്കുവശത്ത് നിർമ്മാണം നിലച്ചതാണ് പ്രധാന പ്രശ്നം. ഓട കന്നേറ്റി കായലിൽ എത്തിച്ചേരാൻ ഇനി ഏകദേശം 300 മീറ്റർ ദൂരംകൂടി നിർമ്മിക്കേണ്ടതുണ്ട്. സർവീസ് റോഡിന്റെ നിർമ്മാണവും ഇതുവരെ ആരംഭിച്ചിട്ടില്ല.
മഴക്കാലത്ത് മലിനജലം മഴവെള്ളത്തോടൊപ്പം ഒഴുകി പോകുമായിരുന്നു. എന്നാൽ, മഴയില്ലാത്തതിനാൽ ഇപ്പോൾ മലിനജലം കെട്ടിക്കിടക്കുകയാണ്. ഓടയുടെ വശങ്ങളിൽ മണ്ണ് നിരത്തി താത്കാലികമായി പ്രശ്നം പരിഹരിക്കാൻ കഴിയും. അധികൃതർ എത്രയും വേഗം ശാശ്വതമായ പരിഹാരം കാണണം.
നാട്ടുകാർ