കരുനാഗപ്പള്ളി: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സമാപിച്ചു. പ്രകടനത്തിനുശേഷം ചേർന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗം സി.രാധാമണി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബി.പത്മകുമാരി അദ്ധ്യക്ഷനായി. എം.ശോഭന, ബെൻസി രഘുനാഥ്, വസന്ത രമേശ് തുടങ്ങിയവർ സംസാരിച്ചു. ലൈംഗികാരോപണ വിഷയത്തിൽ രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എ എത്രയും വേഗം രാജിവെച്ച് ധാർമികത കാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.