cc

കരുനാഗപ്പള്ളി: അഴീക്കൽ ഫിഷിംഗ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 'പത്മതീർത്ഥം' ബോട്ടിന്റെ വലയിൽ കണ്ടെയ്നർ അവശിഷ്ടം കുടുങ്ങി ലക്ഷങ്ങളുടെ നഷ്ടം. അഴീക്കൽ കുറ്റിപ്പുരയിടത്തിൽ പ്രേംജിത്തിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കായംകുളം താപനിലയത്തിന് പടിഞ്ഞാറ് 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തവെയാണ് വലയിൽ ഭാരമേറിയ കണ്ടെയ്നർ ഭാഗം കുടുങ്ങിയത്. ഇതോടെ മത്സ്യബന്ധനം ഉപേക്ഷിച്ച് ബോട്ട് അവശിഷ്ടവുമായി അഴീക്കൽ ഹാർബറിലേക്ക് മടങ്ങി. വലയ്ക്കും ബോട്ടിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഉടമ അറിയിച്ചു.