കൊട്ടിയം: പൗരവേദിയും കൊട്ടിയം ഹോളിക്രോസ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് പുല്ലിച്ചിറ കെ.പി.എം മോഡൽ സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. രാവിലെ 9 മുതൽ 1.30 വരെയാണ് ക്യാമ്പ്. ആരോഗ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പിയും മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എയും നിർവഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന വിഭാഗങ്ങൾ: ജനറൽ മെഡിസിൻ, കാർഡിയോളജി, ഗ്യാസ്ട്രോ എൻട്രോളജി, ഗൈനക്കോളജി. ഇലക്ട്രോ കാർഡിയോഗ്രാം, ലിവർ ഫംഗ്ഷൻ ടെസ്റ്റ്, ശ്വാസകോശ സംബന്ധമായ പരിശോധന, തൈറോയിഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ, കൊളസ്ട്രോൾ പരിശോധന, ഷുഗർ പരിശോധന, അസ്ഥിബലക്ഷയ, ഹീമോഗ്ലോബിൻ, ബ്ലഡ് പ്രഷർ എന്നീ ടെസ്റ്റുകൾ സൗജന്യമാണ്.