jayacff-
ഇടക്കുളങ്ങരയിൽ നടന്ന കേരള പ്രവാസി സംഘം കരുനാഗപ്പള്ളി ഏരിയ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.യു. അഷറഫ് ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: വിമാനക്കമ്പനികൾ തോന്നിയപോലെ യാത്രാനിരക്ക് വർദ്ധിപ്പിച്ച് പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം കരുനാഗപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഇടക്കുളങ്ങരയിൽ നടന്ന സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.യു.അഷറഫ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. ബി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.ശശിധരൻ, ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. രാജീവ്, ജയലക്ഷ്മി, ഹാഷിം തോട്ടുകര, രാജേന്ദ്രൻ കുളങ്ങര തുടങ്ങിയവർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി എ.ആർ. സൈനുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ ജബ്ബാർ വെട്ടത്തേത്ത് (പ്രസിഡന്റ്), എ.ആർ. സൈനുദ്ദീൻ (സെക്രട്ടറി), അനി ബസന്ത് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.