jayyyym
പുനലൂരിൽ നടന്ന കെ.എസ്.ആർ.ടി.ഇ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: കെ.എസ്.ആർ.ടി.ഇ ( സി.ഐ.ടി.‍‍യു) ജില്ല സമ്മേളനം കലയനാട് വി. ദിവാകരൻ നഗർ (പി.എസ്.സി.ബി ഹാളിൽ) നടന്നു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡന്റ് വി.രാജീവ് അദ്ധ്യക്ഷനായി. രക്തസാക്ഷി പ്രമേയം ബിജിമോളും അനുശോചനം പ്രവീൺ ബാബുവും അവതരിപ്പിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് കടമെടുത്ത പണം തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വി.പി.വിജേഷിന്റെ കുട്ടികളുടെ പഠന ചെലവ് യൂണിയൻ ഏറ്റെടുത്തു. ഒപ്പം സഹായധനവും കൈയ്മാറി. സംഘാടക സമിതി ചെയർമാൻ എ.ആർ.കുഞ്ഞുമോൻ, സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി പി.സജി, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റുമാരായ എം.എ.രാജഗോപാൽ, എസ്.ബിജു, അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ പി.എ.ജോജോ, സുനിത കുര്യൻ, സുജിത്ത് സോമൻ, എസ്.ആർ.ഗിരീഷ്, പി.ശശി കല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ സംഘടന റിപ്പോർട്ടും ജില്ല സെക്രട്ടറി കെ.അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ജില്ല ട്രഷറർ സുമീഷ് ലാൽ കണക്കും അവതരിപ്പിച്ചു.

ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത 300 പ്രതിനിധികൾ പങ്കെടുത്തു. ഭാരവാഹികളായി വി.രാജീവ് (പ്രസിഡന്റ്), കെ.അനിൽകുമാർ (സെക്രട്ടറി), എം.എസ്.സുമീഷ് ലാൽ ( ട്രഷറർ) 51 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.