mdma

കൊല്ലം: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പുന്തലത്താഴം ഉദയമന്ദിരത്തിൽ അഖിൽ ശശിധരനെയാണ് (26) കൊല്ലം വെസ്റ്റ് പൊലീസിസും കൊല്ലം സബ് ഡിവിഷൻ ഡാൻസാഫ് സംഘവും സംയുക്തമായി പിടികൂടിയത്. ഇന്നലെ കളക്ടറേറ്റിന് സമീപം ഉച്ചയ്ക്കാണ് സംഭവം. ഓണത്തിന് നഗരത്തിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന 75 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. വിപണിയിൽ 5 ലക്ഷം രൂപ വിലമതിക്കുമെന്നും മൂന്നാം തവണയാണ് ഇയാൾ എം.ഡി.എം.എയുമായി പിടിയിലാവുന്നതെന്നും പൊലീസ് പറഞ്ഞു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എ.സി.പി എസ്.ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.