കൊല്ലം: ബി.ജെ.പിയുടെ അതേ നയമാണ് പലപ്പോഴും കേരളത്തിലെ ഇടതുപക്ഷ മുന്നണി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് രാഷ്ട്രീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്ര വലതുപക്ഷ നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്.

സർക്കാർ സംവിധാനങ്ങൾ തകർച്ചയിലേക്ക് കൂപ്പുകുത്തുമ്പോൾ ഒന്നും അറിയാത്തപോലെ നിൽക്കുകയാണ് സർക്കാർ. നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും ഭാവിയിൽ ഫോർവേഡ് ബ്ലോക്കിനോട് അവഗണന ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷനായി.

ജനറൽ സെക്രട്ടറി ജി.ദേവരാജൻ മുഖ്യപ്രഭാഷണവും അംഗത്വവിതരണവും നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി.മനോജ് കുമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബി.രാജേന്ദ്രൻ നായർ, കളത്തിൽ വിജയൻ, അഡ്വ. എം.രവീന്ദ്രൻ, വിനീഷ് സുകുമാരൻ, ഡോ.ഷാജികുമാർ, എം.രാമചന്ദ്രൻ ചെട്ടിയാർ, ബി.രാമചന്ദ്രൻ നായർ, സി.ഹരികുമാർ, കെ.എം.ദാമോദരൻ, എം.മോഹനൻ, വി.സി.നാരായണൻ, ബേപ്പൂർ മുരളീധരപ്പണിക്കർ, കെ.കെ.ദാമോദരൻ, ബി.രവീന്ദ്രനാഥ് റെഡ്യാർ, അഡ്വ. ഷണ്മുഖാനന്ദൻ, എം.അയ്യപ്പൻ, എൻ.പൊന്നപ്പൻ, കെ.കൃഷ്ണമൂർത്തി, മുരുഗൻ തേവർ, ജയൻ വിളപ്പിൽശാല, രേണുക മണി, പി.എ.സതീഷ് കുമാർ, ജിബിൻ കൃഷ്ണ, സ്വാഗത സംഘം കൺവീനർ ഗോപാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി സ്റ്റാലിൻ പാരിപ്പള്ളി, ജി.നിശീകാന്ത് എന്നിവർ സംസാരിച്ചു.