kodi
ഇടവക വികാരി ഫാ അനിൽ ബേബി കൊടിയേറ്റി

പുനലൂർ : നരിക്കൽ സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ എട്ടുനോമ്പ് പെരുന്നാളും കൺവെൻഷനും ആരംഭിച്ചു. ഇടവക വികാരി ഫാ.അനിൽ ബേബി കൊടിയേറ്റ് നിർവഹിച്ചു. സെപ്തംബർ 8 വരെയാണ് പെരുന്നാൾ.

കൺവെൻഷൻ 31ന് ഫാ. ജസ്റ്റിൻ എബ്രഹാമിന്റെ നേതൃത്വത്തിൽ ആരംഭിക്കും. സെപ്തംബർ 1 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ ഫാ.ജിബു സോളമൻ, ഫാ.ജോസഫ് മാത്യു, ഫാ.സുബിൻ സാം, ഫാ.സി.ജോൺസൺ മുളമൂട്ടിൽ, ഫാ. അലക്‌സ് മാത്യു, ഫാ.ജോൺ സ്ലീബാ, ഫാ.മാത്യു നൈനാൻ, ഫാ.സി.ഡി.രാജൻ നല്ലില തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ വചന ശുശ്രൂഷ നയിക്കും. ദിവസവും രാവിലെ വിശുദ്ധ കുറുബാന ഉണ്ടായിരിക്കും. സെപ്തംബർ 5ന് കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത പ്രധാന കാർമ്മികത്വം വഹിക്കും. സെപ്തംബർ 7ന് വൈകിട്ട് കുരിശുംതൊട്ടിയിൽ നിന്ന് ദേവാലയത്തിലേക്ക് റാസ നടക്കും. 8ന് രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കു ശേഷം കുരിശിൻതൊട്ടിയിലേക്ക് ഭക്തിനിർഭരമായ റാസയും ഉണ്ടാകും.

വെരി. റവ. ഫാ. ജോൺ ചാക്കോ കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിലും ഫാ. സുബിൻ വർഗീസ്, ഫാ. മോൻസി ഫിലിപ്പ് എന്നിവരുടെ സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിക്കും. തുടർന്ന് ലേലം, കൊടിയിറക്ക്, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.