കൊല്ലം: സംസ്ഥാന സഹകരണ ജനാധിപത്യ വേദി ജില്ലാ നേതൃയോഗം ഇന്ന് രാവിലെ 10ന് ഡി.സി.സി ഹാളിൽ ചേരും. സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ വാളത്തുംഗൽ രാജഗോപാൽ അദ്ധ്യക്ഷനാകും. പ്രമുഖ നേതാക്കളും സഹകാരികളും പങ്കെടുക്കും.