ക്ലാപ്പന: എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ.കെ.ഗോപിനാഥന്റെ ആത്മകഥ 'ഞാൻ, എന്റെ ജീവിതം' സ്വാമി ബ്രഹ്മസ്വരൂപാനന്ദയ്ക്ക് ( ശിവഗിരി മഠം) നൽകി വി.എം.സുധീരൻ പ്രകാശനം ചെയ്തു. ഓച്ചിറ പരബഹ്മ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സി.ആർ. മഹേഷ് എം.എൽ.എയുട അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും വി.എം.സുധീരൻ നിർവഹിച്ചു. യുവ സാഹിത്യകാരൻ പി.കെ. അനിൽകുമാർ പുസ്തകം പരിചയപ്പെടുത്തി. മുൻ എം.പി അഡ്വ.കെ.സോമപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ, ശ്രീനാരായണ സഹോദര ധർമ്മവേദി സംസ്ഥാന ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ്, ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീഹരി കോട്ടിരേത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. അഡ്വ.കെ.ഗോപിനാഥൻ മറുപടി പ്രസംഗം നടത്തി. സ്വാഗത സംഘം ചെയർമാൻ ബി.എസ്.വിനോദ് സ്വാഗതം ആശംസിച്ചു. പ്രൊഫ.എം.കെ.സാനുവാണ് അവതാരിക എഴുതിയത്. ലിവിഡസ് പബ്ലിക്കേഷനാണ് പ്രസാദകർ.