കൊല്ലം: കേരള പുലയർ മഹാസഭ കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ കെ.പി.എം.എസ് മുൻ ജനറൽ സെക്രട്ടറിയും മുൻ പട്ടികജാതി വികസന മന്ത്രിയുമായ പി.കെ.രാഘവൻ അനുസ്മരണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ശരത്ത് ചാത്തന്നൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുജിത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ദീപ അദ്ധ്യക്ഷയായി. രാജമ്മ, രേണുക, പ്രവീണ, ശിവരാജൻ, അനിത എന്നിവർ സംസാരിച്ചു.