ഓയൂർ: സംസ്ഥാനത്തെ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കൊട്ടിയം പോളിടെക്നിക് വിദ്യാർത്ഥി വിഷ്ണു സഞ്ജയനെ ആർ.എസ്.പി വെളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വെളിയം ചൂരക്കോട് സ്വദേശിയാണ് വിഷ്ണു. പടിഞ്ഞാറ്റിൻകര ബ്രാഞ്ച് സെക്രട്ടറി പോച്ചയിൽ രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ആർ.എസ്.പി കൊല്ലം ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വെളിയം ഉദയകുമാർ വിഷ്ണുവിന് ഉപഹാരം നൽകി. ആർ.എസ്.പി വെളിയം ലോക്കൽ കമ്മിറ്റി സെക്രട്ടറി കുടവട്ടൂർ രഞ്ജിത്ത്, വെളിയം പടിഞ്ഞാറ്റിൻകര ഉദയകുമാർ, എൽ.സി. അംഗങ്ങളായ ഷാജി ഇലഞ്ഞിവിള, അശോകൻ, വേളൂർ ജോയ്, കുട്ടി കർഷകന്റെ കുടുംബാംഗങ്ങൾ, ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്തെ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കൊട്ടിയം പോളിടെക്നിക് വിദ്യാർത്ഥി വിഷ്ണു സഞ്ജയനെ ആർ.എസ്.പി വെളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വെളിയം ഉദയകുമാർ ആദരിക്കുന്നു