കൊല്ലം: മനുഷ്യ ജന്മം ലഭിക്കുന്നത് വളരെ ദുർലഭം ആണെന്നും അത് ലഭിച്ചാൽ ആത്മ സാക്ഷാത്കാരത്തിന് ശ്രമിക്കണമെന്നും സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ( വാഴൂർ ആശ്രമം) പറഞ്ഞു. ആനന്ദവല്ലീശ്വരം ബ്രാഹ്മണ സമാജം ഹാളിൽ എൻ.വി. നമ്പ്യാതിരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ചെയർമാൻ എസ്. നാരായണ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ഭാഗവതാചാര്യൻ അശോക് ബി.കടവൂർ സ്വാഗതവും ജെ. ഗോപകുമാർ നന്ദിയും പറഞ്ഞു. എൻ.വി. നമ്പ്യാതിരി പുരസ്കാരമായി 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരിക്ക് സ്വാമി സമർപ്പിച്ചു. ആർ. ദിവാകരൻ, സ്വാമി ദയാനന്ദ സരസ്വതി, ഡോ. വി. രാജീവ്, രാജൻ പിള്ള കോട്ടാതല എന്നിവർ സംസാരിച്ചു.