കൊല്ലം: വിജ്ഞാന വിസ്‌ഫോടനം നടക്കുന്ന ഈ യുഗത്തിൽ അറിവിന്റെ നവീകരണം കൊണ്ട് മാത്രമേ ജീവിതവിജയം നേടാനാകൂ എന്ന് സംസ്ഥാന മുൻ ചീഫ് സെക്രട്ടറിയും മലയാള സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ കെ. ജയകുമാർ പറഞ്ഞു. വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയും ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയും സംയുക്തമായി 2024-2025 അദ്ധ്യയനവർഷത്തെ മികവുറ്റ വിദ്യാർത്ഥികളെ ആദരിക്കാൻ സംഘടിപ്പിച്ച 'പ്രതിഭാസംഗമം 2025' പരിപാടിയിൽ പ്രതിഭകൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ. അനിധരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഇ.എസ് സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഇ.എസ് ട്രഷറർ കെ. ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ് എം. കൃഷ്ണഭദ്രൻ, ജോയിന്റ് സെക്രട്ടറി എസ്. അജയ്, റാങ്ക് ജേതാക്കൾ എന്നിവർ സംസാരിച്ചു. എസ്.എൻ.സി.ടിയിലെ പൂർവ വിദ്യാർത്ഥിനിയും സിവിൽ സർവ്വീസ് പരീക്ഷയിൽ 196-ാം റാങ്ക് ജേതാവുമായ സൗമ്യ കൃഷ്ണൻ, ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ് നേടിയ മെസൂൺ ഷെഹ്‌നവാസ്, ഈ അദ്ധ്യയന വർഷത്തിലെ എം.സി.എ റാങ്ക് ജേതാക്കളായ ചുണ്ടയിൽ പ്രീതി, ജെഫിൻ ഐ.ജോർജ്ജ്, മുഹമ്മദ് ഷാഫി, എ.എസ്. അരവിന്ദ്, നിധി എസ്.വാസ്, കഴിഞ്ഞ വർഷത്തെ റാങ്ക് ജേതാക്കളായ ആരതി ബി.രാജ്, അഞ്ജിത വി.ചന്ദ്രൻ, ബി. ഇന്ദ്രജിത്ത്, എസ്. ദേവു, എസ്.എൻ.സി.ടിയിലെ ബി.എസ്‌സി ബയോടെക്‌നോളജി റാങ്ക് ജേതാക്കളായ എൻ.എസ്. ശ്രേയ, എസ്.പി. സൂര്യ, എസ്. മീനു, അനഘ ബിനിൽകുമാർ, ബി. പാർവ്വതി, എം.എസ്‌സി ബയോടെക്‌നോളജി വിദ്യാർത്ഥികളായ ആമിന ഷഹാൽ, ജെ.എസ്. അക്ഷയ, ബി.കോം കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർത്ഥികളായ എസ്. ജയലക്ഷ്മി, ശരത്ത് ഉല്ലാസ്, നികിത രാജ്, മാളവിക ഗോപകുമാർ, ജി. ഗായത്രി, എസ്. അജന്യ, ജെ. അശ്വിൻ എന്നിവർക്കും, ബി.സി.എ വിദ്യാർത്ഥികളായ എം.ആർ. ദിൽഷാന, എ. അബ്ദുൾ റഹ്മാൻ, ഫർദീൻ ബിഷാർ, എസ്. സംഗീത, ജാനകി സജീവ്, സൗത്ത് ഏഷ്യൻ സ്‌ക്വേ മാർഷൽ ആർട്‌സ് സ്വർണ മെഡൽ നേടിയ എസ്.എസ്. ശിവരഞ്ജിനി, കഴിഞ്ഞ വർഷം യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയ ദേവിക സുനിൽ എന്നിവർക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാ ശങ്കർ സ്വാഗതവും ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ. ടി. മഹാലക്ഷ്മി നന്ദിയും പറഞ്ഞു.