book

കൊല്ലം: ഡി.സി ബുക്സിന്റെ 51ാം വാർഷികാഘോഷം 29ന് കൊല്ലത്ത് നടക്കും. വൈകിട്ട് 5.30ന് പബ്ളിക് ലൈബ്രറി സോപാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി എഴുത്തുകാരൻ സക്കറിയ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ എം.മുകുന്ദൻ അദ്ധ്യക്ഷനാകും. രവി ഡി.സി, ബെന്യാമിൻ, ചന്ദ്രമതി, വി.ജെ.ജയിംസ് എന്നിവർ പങ്കെടുക്കും. സാമൂഹിക പ്രവർത്തക സുനിത കൃഷ്ണൻ ഡി.സി കിഴക്കേമുറി സ്മാരക പ്രഭാഷണം നടത്തും. 20 പുസ്തകങ്ങൾ പ്രകാശനം ചെയ്യും. എം.മുകുന്ദന്റെ 'എയ്ഞ്ചൽ മേരിയിലേക്ക് നൂറ് ദിവസം' എന്ന പുസ്തകത്തിന്റെ കവർചിത്രം ബെന്യാമിൻ പ്രകാശനം ചെയ്യും. പത്രസമ്മേളനത്തിൽ ഡി.സി ബുക്സ് സി.ഇ.ഒ രവി ഡി.സി, സംഘാടക സമിതി കൺവീനർ ആശ്രാമം ഭാസി, എസ്.സുധീശൻ, രാമദാസ്, കിഷോർ റാം എന്നിവർ പങ്കെടുത്തു.