nadaka
കരുനാഗപ്പള്ളി നാടകശാലയിൽ നടന്ന ഡോ.എ.എ.അമീൻ സ്മാരക ഓണം ഭക്ഷ്യക്കിറ്റ് വിതരണം ഡോ.കുര്യൻ മേളാം പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കരുനാഗപ്പള്ളി നാടകശാലയിൽ ഡോ.എ.എ.അമീൻ സ്മാരക ഓണ ഭക്ഷ്യക്കിറ്റ് വിതരണം, ഓണപ്പുടവ വിതരണം, മാഗസിൻ പ്രകാശനം എന്നീ ചടങ്ങുകൾ നടന്നു. ഭക്ഷ്യക്കിറ്റ് വിതരണം ഡോ.കുര്യൻ മേളാം പറമ്പിലും, ഓണപ്പുടവ വിതരണം യെസ് ഭാരത് അയൂബ് ഖാനും ഉദ്ഘാടനം ചെയ്തു. 57-ാം ലക്കം നാടകശാലാ മാഗസിൻ കരുനാഗപ്പള്ളി എസ്.ഐ.മുഹമ്മദ് റാഫിക്ക് നൽകി ഡോ.കുര്യൻ മേളം പറമ്പിൽ പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം അദ്ധ്യക്ഷനായി. തോപ്പിൽ ലത്തീഫ് ,ഡി.മുരളീധരൻ, വേണുഗോപാൽ പാലക്കാട്, പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പിക്കീഴിൽ, ഡോ.നീമ,സിന്ധു സുരേന്ദ്രൻ, യെസ് ഭാരത് ജോഷി, അഡ്വ.രാജീവ് രാജധാനി, രാമാനുജൻ തമ്പി ,ചേർത്തല രാജൻ എന്നിവർ സംസാരിച്ചു.നാടകശാലാ ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതവും രത്നമ്മ ബ്രാഹ്മമുഹൂർത്തം നന്ദിയും പറഞ്ഞു. തുർന്ന് കൊല്ലം അശ്വതി ഭാവന'അക്കരെ പെയ്ത മഴ' നാടകം അവതരിപ്പിച്ചു.
സമ്മേളനത്തിന് മുന്നോടിയായി കവിയരങ്ങും കരോക്കേ ഗാനാവതരണവും നടന്നു.