കൊല്ലം: സ​പ്ലൈ​കോ ജി​ല്ലാ ഓ​ണം ഫെ​യർ ആ​ശ്രാ​മം മൈ​താ​ന​ത്ത് ഇന്ന് മു​തൽ സെപ്തം​ബർ നാ​ല് വ​രെ ന​ട​ക്കും. ജി​ല്ലാ​ത​ല ഉ​ദ്​ഘാ​ട​നം വൈ​കി​ട്ട് 5ന് മ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാൽ നിർ​വ​ഹി​ക്കും. മ​ന്ത്രി ജെ.ചി​ഞ്ചു​റാ​ണി അ​ദ്ധ്യ​ക്ഷ​യാ​കും. എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി മു​ഖ്യാ​തി​ഥി​യാ​കും. മേ​യർ ഹ​ണി ബെ​ഞ്ച​മിൻ ആ​ദ്യ​വി​ൽപ്പ​ന ന​ട​ത്തും. എം.എൽ.എ​മാ​രാ​യ എം.മു​കേ​ഷ്, എം.നൗ​ഷാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് പി.കെ.ഗോ​പൻ, സ​പ്ലൈ​കോ മേ​ഖ​ലാ മാ​നേ​ജർ എ​സ്.ആർ.സ്​മി​ത, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സർ ജി.എ​സ്.ഗോ​പ​കു​മാർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ക്കും.