കൊല്ലം: ഗണേശോത്സവത്തോടനുബന്ധിച്ച് ജില്ലാ ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗണേശ ഭഗവാന്റെ മിഴി തുറക്കൽ ചടങ്ങ് ആശ്രാമം മുനീശ്വര ക്ഷേത്ര സന്നിധിയിൽ നാരായണ സ്വാമിയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദുകൃഷ്ണയും ചേർന്ന് നിർവഹിച്ചു. ജില്ലാ ചെയർമാൻ ആർ.പ്രകാശൻ പിള്ള സാന്നിഹിതനായിരുന്നു. വടക്കേവിള ശശി, നേതാജി ബി.രാജേന്ദ്രൻ, പ്രമോദ് കണ്ടച്ചിറ, ആർ.എസ്.പ്രസാദ്, രാജു തുടങ്ങിയവർ പങ്കെടുത്തു.