theeradesham-road-work
തീരദേശ റോഡിലെ ചീപ്പ് പാലത്തിൽ ഇന്നലെ നടന്ന കോൺക്രീറ്റിംഗ്

പരവൂർ: കൊല്ലം-പരവൂർ തീരദേശ റോഡിൽ ഗതാഗതത്തിന് ഇന്നും നിരോധനമെന്ന് ഹാ‌ർബ‌ർ എൻജിനിയറിംഗ് വകുപ്പ് അസി. എൻജിനിയർ അറിയിച്ചു. നാളെ മുതൽ ഇരുചക്ര വാഹനങ്ങൾ അടക്കമുള്ള ചെറിയ വാഹനങ്ങളെ കടത്തിവിടും. ഏഴ് ദിവസത്തേക്ക് ഹെവി വാഹനങ്ങൾ അനുവദിക്കില്ല. ചീപ്പ് പാലത്തിൽ കോൺക്രീറ്റ് ചെയ്തതിനാലാണ് ഗതാഗത നിയന്ത്രണം.