photo
എസ്.എൻ.ഡി.പി യോഗം 3623-ാം നമ്പർ പിറവന്തൂർ ശാഖയിലെ വാർഷിക പൊതുയോഗം പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട്.കെ.ഷാജി ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി ബി.ബിജു, യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ, ശാഖ പ്രസിഡന്റ് ഡി.രാജു,സെക്രട്ടറി ജി.സുജാതൻ ,യൂണിയൻ കൗൺസിലർ വി.ജെ.ഹരിലാൽ തുടങ്ങിയവർ സമീപം

പത്തനാപുരം: എസ്.എൻ.ഡി.പിയോഗം പത്തനാപുരം യൂണിയനിലെ 3623ാം നമ്പർ പിറവന്തൂർ ശാഖയിൽ വാർഷിക പൊതുയോഗവും വിദ്യാർത്ഥികളെ ആദരിക്കലും ശാഖ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ബി.ബിജു വിജയികളായ വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി അനുമോദിച്ചു. ശാഖ പ്രസിഡന്റ് ഡി.രാജു ചടങ്ങിൽ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ ,യൂണിയൻ കൗൺസിലർ വി.ജെ.ഹരിലാൽ, വനിതസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദീപാജയൻ, വനിത സംഘം ശാഖ പ്രസിഡന്റ് സുശീല ശശിധരൻ, കെ.മുരളീധരൻ, എസ്.സുജേഷ് തുടങ്ങിയവർ സംസാരിച്ചു. ശാഖയുടെ വരവ്,ചെലവ് കണക്കും സ്വാഗതവും സെക്രട്ടറി ജി.സുജാതനും ശാഖയിലെ വനിതാസംഘത്തിന്റെ വരവ്,ചെലവ് കണക്കും റിപ്പോർട്ടും വനിത ശംഘം ശാഖ സെക്രട്ടറി സുജഅജയനും അവതരിപ്പിച്ചു. ശാഖ വൈസ് പ്രസിഡന്റ് ശശിധരൻ നന്ദിയും പറഞ്ഞു.