charamam-prabhash-71

പരവൂർ: വീടിന് സമീപത്തെ കുളത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കുറുമണ്ടൽ ഉഷസിൽ ആർ.പ്രഭാഷാണ് (71, ഉണ്ണി) മരിച്ചത്. പ്രഭാത സവാരിക്ക് ശേഷം വീട്ടിലെത്തിയ പ്രഭാഷ് വീടും കുളവും തമ്മിൽ അതിർത്തി തിരിക്കാൻ കെട്ടിയിരുന്ന വേലിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിൽ കാൽ വഴുതി വീണതാകാമെന്നാണ് നിഗമനം.

പ്രഭാഷ് തിരികെയെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ചെരുപ്പ് കുളത്തിന്റെ കരയിൽ നിന്ന് കണ്ടെത്തി. പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ചെളിയിൽ താഴ്ന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: പരേതയായ ഡോ. പി.എസ്.മംഗളാംബിക. മക്കൾ: അതുൽ.എം.പ്രഭാഷ്, അഖിൽ.എം.പ്രഭാഷ്