കൊല്ലം: കൊട്ടാരക്കര പുലമണിൽ കെ.എസ്.ആർ.ടി.സി കോംപ്ളക്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി ചെറുവല്ലൂർ ചരുവിള വീട്ടിൽ ജോഷ്വയുടെ മകൻ ബിനുവാണ് (43) മരിച്ചത്. ഇന്നലെ പുലർച്ചെ ആറരയോടെയാണ് കോംപ്ളക്സിന്റെ സ്റ്റെയർകെയ്സിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. കൊട്ടാരക്കര പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. മദ്യപിക്കുന്ന ശീലമുള്ളയാളാണ്. മദ്യ ലഹരിയിൽ ഇവിടെ കിടക്കുമ്പോൾ ഹൃദയസ്തംഭനം ഉണ്ടായതാണെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: മായ.